Sign in

Welcome, Login to your account.

Forget password?
Sign in

Recover your password.

A password will be e-mailed to you.

  • Monday, June 2, 2025

Cityscan Kerala Cityscan Kerala - Just another WordPress site

  • Home
  • News
    • kerala
    • India
    • World
    • Politics
    • Crime
    • Obituary
    • Tech
    • Environment
  • gulf
  • business
    • market live
    • Banking
  • sports
    • Football
    • Cricket
    • Games
    • World Cup
  • health
    • Fitness
    • Beauty tips
    • Lifestyle
  • entertainment
    • Movies
    • Fashion
    • Festivals
    • Celebrities
  • cities
    • Local News
    • Town Round
    • malappuram
    • city info
  • Education
  • videos
Cityscan Kerala
  • Home
  • entertainment
  • Celebrities
  • ‘സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു’: ദേവനന്ദ
CelebritiesZ-Featured

‘സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്‍തു’: ദേവനന്ദ

Last updated Mar 11, 2025
Share


ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ബാലതാരം ദേവനന്ദ. ദേവനന്ദ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ബ്ലോക്ക് ചെയ്തെന്ന് പലരും വിചാരിച്ചെന്നും സത്യത്തില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും താരം പറയുന്നു. രാജഗിരി സ്‍കൂളില്‍ പഠിക്കുന്ന ദേവനന്ദക്ക് ഇപ്പോള്‍ പരീക്ഷാ സമയമാണ്.

”എന്നോടു ഭയങ്കര സ്നേഹമുള്ള ഏതോ ചേട്ടനോ ചേച്ചിയോ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നാലഞ്ച് ദിവസത്തിനുള്ളില്‍ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. പലരും ചോദിച്ചു ബ്ലോക്ക് ചെയ്തതാണോ എന്നൊക്കെ. സത്യത്തില്‍ ഹാക്ക് ചെയ്യപ്പെട്ടാണ്. സ്‍കൂളില്‍ പരീക്ഷ തുടങ്ങുകയാണ്. ക്ലാസില്‍ മുഴുവൻ സമയം പോകുവാൻ പറ്റിയില്ലെങ്കിലും കൂട്ടുകാർ നോട്ട്സ് ഒക്കെ അയച്ചു തന്ന് സഹായിക്കും. നോട്ട്സ് വരുമ്ബോള്‍ തന്നെ പഠിച്ചു വയ്ക്കും. അതുകൊണ്ട് ടെൻഷനൊന്നുമില്ല”, ദേവനന്ദ പറഞ്ഞു.

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള ബാലതാരമാണ് ദേവനന്ദ. 2018 -ല്‍ തൊട്ടപ്പൻ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ദേവനന്ദ സിനിമാരംഗത്തേക്ക് എത്തുന്നത്. അതിനു ശേഷം മിന്നല്‍ മുരളി, മൈ സാന്റ അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനു ശേഷമാണ് ദേവനന്ദയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ച്‌ തുടങ്ങിയത്. ഉണ്ണി മുകുന്ദൻ നായകനായ സിനിമയില്‍ കല്യാണി എന്ന സ്കൂള്‍ വിദ്യാർത്ഥിനിയായാണ് ദേവനന്ദ അഭിനയിച്ചത്. അരണ്‍മനൈ 4 എന്ന തമിഴ് ചിത്രത്തിലും ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ ഇരുപതിലധികം സിനിമകളില്‍ താരം വേഷമിട്ടു. ഉദ്ഘാടന വേദികളിലും പൊതുപരിപാടികളിലും സജീവമാണ് ദേവനന്ദ.

എറണാകുളം ആലുവ സ്വദേശിയാണ് ദേവനന്ദ. ജിബിൻ, പ്രീത എന്നിവരാണ് മാതാപിതാക്കള്‍. അച്ഛൻ ജിബിൻ ബിസിനസ്മാനും അമ്മ പ്രീത സർക്കാർ ജീവനക്കാരിയുമാണ്.

Child actor Devananda says someone hacked his Instagram account. Devananda himself informed the media about this.
Share FacebookTwitterGoogle+ReddItWhatsAppPinterestEmail

Prev Post

ബീഫ്, മീൻ സ്റ്റാള്‍, ഹോട്ടല്‍, ഇവിടെയെല്ലാം ആരോഗ്യവകുപ്പ് കണ്ടത് ഒരേ പ്രശ്നം, ഹോട്ടല്‍ പൂട്ടി, കടകള്‍ക്ക് നോട്ടീസ്

Next Post

യൂട്ടിലൈസേഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്ന് കേരളം; ഇല്ലെന്ന് സുരേഷ് ഗോപിയും, ആശമാരെ പിന്തുണച്ച്‌ സമരപന്തലില്‍

You might also like More from author
malappuram

നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍…

market live

എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍

Cricket

പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട്…

kerala

നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു

Prev Next
Recent Posts
  • നിലമ്ബൂ‍‍ര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ പോകുകയാണെന്ന് പിവി അൻവ‍ര്‍; രാഹുല്‍ വീട്ടില്‍ വന്നു,കാത്തിരിക്കാൻ പറഞ്ഞു
  • എംജി സൈബര്‍സ്റ്റര്‍: ഫോര്‍ച്യൂണര്‍ വിലയില്‍ സ്പോര്‍ട്‍സ് കാര്‍
  • പ്ലെയര്‍ ഓഫ് ദ മാച്ച്‌ മാത്രമല്ല രോഹിത്; ഐപിഎല്ലില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിട്ട് ഹിറ്റ്മാന്‍
  • നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍, സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരം കടന്നു
  • യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കി വീണ്ടും അൻവര്‍, ‘അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല’; സാധ്യമല്ലെന്ന് കോണ്‍ഗ്രസ്
  • Privacy Policy
  • Terms and Conditions
  • Disclaimer
  • Contact Us
© 2025 - Cityscan Kerala. All Rights Reserved.
You cannot print contents of this website.