ആഹ്ലാദതിമിര്‍പ്പില്‍ പ്രവാസികള്‍, സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാർച്ച് 29ന് അവധി ആരംഭിക്കും. ഇത് ഏപ്രില്‍ രണ്ടു വരെ തുടരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു.ഇത്തവണത്തെ അവധി അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍ പ്രവാസികള്‍ ഉള്‍പ്പടെ എല്ലാവരും വലിയ സന്തോഷത്തിലാണ്. ഏപ്രില്‍ രണ്ടു വരെയാണ് അവധിയെങ്കിലും ഏപ്രില്‍ മൂന്നു മുതല്‍ വാരാന്ത്യ അവധി തുടങ്ങുമെന്നതിനാല്‍ അന്ന് കൂടി പൊതു അവധി കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
വെള്ളിയാഴ്ച മുതല്‍ സാധാരണ അവധി തുടങ്ങുന്നതിനാല്‍ വാരാന്ത്യ ദിനങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. അങ്ങനെയാണെങ്കില്‍ ആകെ എട്ട് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. അതേസമയം, സൗദി എക്സ്ചേഞ്ചിന്റെ അവധി മാർച്ച് 28 മുതല്‍ ആരംഭിക്കും. ഏപ്രില്‍ മൂന്നിന് വ്യാപാരം പുനരാരംഭിക്കുകയും ചെയ്യും. തൊഴില്‍ നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിള്‍ 24ലെ ഖണ്ഡിക 2 ല്‍ നിഷ്കർഷിച്ചിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.