Fincat

വിദ്യാർത്ഥികൾ ലഹരിക്കെതിരെ ജാഗ്രത പുലർത്തണം. അഡ്വ. എൻ. ഷംസുദ്ദീൻ M.L.A

തിരൂർ : ഉന്നത വിദ്യാഭ്യാസ കലാലയങ്ങളിലെ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ മികവുകൾ ആർജ്ജിക്കുന്നതോടൊപ്പം സാമൂഹിക തിന്മകൾക്കെതിരെ നിലകൊള്ളുന്നവർവർ കൂടി ആയിരിക്കണമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ M.L.A വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

1 st paragraph

തൻ്റെ പൂർവ്വ കലാലയമായ

തിരൂർ തുഞ്ചൻ സ്മാരക ഗവ. കോളേജ് അറബി ഗവേഷണ വിഭാഗം സംഘടിപ്പിച്ച ബാഡ്ജ് ഓഫ് ഓണർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

2nd paragraph

അറബി ഗവേഷണ വിഭാഗത്തിൽ നിന്നും 2024-25 വർഷത്തിൽ മികവ് തെളിയിച്ച പ്രതിഭകളിൽ PHD നേടിയവർ, പി.എസ്‌.സി കരസ്ഥമാക്കിയവർ, റാങ്ക് ജേതാക്കൾ, കലാ കായിക മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കെല്ലാം M.L.A മൊമെൻ്റോ നൽകി ആദരിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. അജിത്ത് എം.എസ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ജാഫർ സാദിഖ്, ഡോ. അബ്ദുൽ ജലീൽ, ഡോ. ഹിലാൽ, ശ്രീ. ഷാഫി എന്നിവർ സംസാരിച്ചു.