വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി നെസ്റ്റോ; തിരൂര്‍ നെസ്റ്റോയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു മാസം നീളുന്ന പരിപാടികൾക്ക് തുടക്കമായി
തിരൂര്‍ നെസ്റ്റോയിലെ ഭക്ഷണം കഴിച്ച കുടുംബത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ദുഷ് പ്രചാരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നെസ്റ്റോ മാനേജ്മെന്റ്. ഇതു സംബന്ധിച്ച വാര്‍ത്ത നല്‍കിയ സ്ഥാപനത്തിനെതിരെ നിയമന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് പാലിച്ചാണ് നെസ്റ്റോ പ്രവര്‍ത്തിക്കുന്നത്. ലോകത്തെല്ലായിടത്തും ഒരേ നിലവാരമാണ് പുലര്‍ത്തുന്നത്. ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നത് അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ്. വിലക്കുറവിലൂടെ ഗുണഭോക്താക്കളുടെ ഇടം നേടിയതോടെ സ്ഥാപനത്തിനെതിരെ ദുഷ്പ്രചാരണങ്ങള്‍ പതിവായിരിക്കുകയാണ്.
തിരൂര്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, ഒരുമാസം നീളുന്ന പരിപാടികളോടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതായി നെസ്റ്റോ മാനേജ്മെന്റ് അറിയിച്ചു. ഈദ് പ്രമാണിച്ച് വസ്ത്രങ്ങള്‍ക്ക് 75ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസം നീളുന്ന പ്രത്യേക ഓഫര്‍വില്‍പ്പന 14,15,16,17 തിയ്യതികളില്‍ നടക്കും. ഒട്ടേറെ ഉത്പ്പന്നങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ പ്രത്യേക വിലക്കിഴിവ് ലഭിക്കും. നിത്യോപയോ സാധനങ്ങള്‍ അടങ്ങുന്ന സൂപ്പര്‍ മാര്‍ക്കറ്റ്, ഇലക്ട്രോണിക്‌സ്, അപ്ലൈൻസിസ്, എയർകണ്ടിഷൻ,ഗാർമെൻറ്സ്,ഫൂട്ട് വെയർ
പഴം, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയവ അടങ്ങുന്ന ഫ്രഷ് ഫുഡ് വിഭാഗത്തിലും വന്‍ വിലക്കുറവാണ് ഈ ദിവസങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്കായി നോമ്പ് തുറക്കുള്‍പ്പടെയുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ ഒമ്പത് വരെയാണ് വസ്ത്രങ്ങള്‍ക്കുള്‍പ്പടെ 75ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. അപ്പാരല്‍സിന് പുറമെ ഫുട് വെയര്‍, ഫാന്‍സി, ലേഡീസ് ബാഗ് വിഭാഗങ്ങളിലും 75% വിലക്കുറവ് ലഭ്യമാണ്. ഗുണമേന്‍മയുള്ള ഉത്പ്പന്നങ്ങള്‍ ഏറ്റവും വലിയ വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയാണ് നെസ്റ്റോയുടെ ലക്ഷ്യം. ഒരു വര്‍ഷത്തിനിടെ ഈ നിലയില്‍ നെസ്റ്റോ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. ലോകോത്തര ഷോപ്പിങ് അനുഭവമാണ് തിരൂരിന് നെസ്റ്റോ സമ്മാനിക്കുന്നത്. വിലക്കുറവ് എന്തെന്ന് തിരൂരിനെ പരിചയപ്പെടുത്തിയത് നെസ്റ്റോയാണ്. വലിയ തുക നല്‍കി ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന സാധാരണക്കാര്‍ക്ക് നെസ്റ്റോയുടെ കടന്നുവരവോടെ കുറഞ്ഞ ചിലവില്‍ അവശ്യ വസ്തുക്കുള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് ഇനിയും തുടരും. ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനമാണ് നെസ്റ്റോ നിര്‍വ്വഹിച്ച് വരുന്നതെന്നും മാനേജ്മെന്റ് അറിയിച്ചു.