ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റു; മൂന്ന് പേര്‍ക്ക് പരുക്ക്; ആശുപത്രിയിലേക്ക് മാറ്റി
പാലക്കാട്: പട്ടാമ്ബി കൊപ്പത്ത് മൂന്ന് പേർക്ക് മിന്നലേറ്റു. എറയൂർ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം.പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് ഇന്നായിരുന്നു. ഇത് കാണാൻ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവർക്കിടയില്‍ നിന്ന മൂന്ന് പേർക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവർ ചികിത്സയില്‍ തുടരുകയാണ്.
പാലക്കാട് ജില്ലയില്‍ തന്നെ കൊപ്പം വിളത്തൂരില്‍ മിന്നലേറ്റ് ബെഡ് കമ്ബനിക്ക് തീപിടിച്ചു. പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്ബനിക്കാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്ബി ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഷൊ൪ണൂരില്‍ നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നും കൂടുതല്‍ യൂണിറ്റുകളെത്തി തീയണക്കാൻ ശ്രമം തുടരുന്നു.