Fincat

ഒടുവില്‍ വഴങ്ങി സര്‍ക്കാര്‍, ആശമാരുടെ ഒരാവശ്യം അംഗീകരിച്ചു, ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ചു


തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 36 ദിവസത്തിലേക്ക് കടന്ന് ഉപരോധത്തിലേക്ക് നീങ്ങിയതിനിടെ ഓണറേറിയം നല്‍കുന്നതിനുള്ള പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍.ആശാ വര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒരാവശ്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ തീരുമാനം സമരത്തിന്‍റെ വിജയമാണെന്നും എന്നാല്‍, ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി.

1 st paragraph

ഇന്ന് വൈകിട്ട് ആറുവരെ സെക്രട്ടറിയേറ്റ് ഉപരോധ സമരം തുടരുമെന്നും ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. ഓണേറിയം വര്‍ധനവ്, പെന്‍ഷൻ തുടങ്ങിയ പ്രധാന ആവശ്യങ്ങളില്‍ തീരുമാനം ആകുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും മറ്റു സമരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ തേടുമെന്നും ബിന്ദു പറഞ്ഞു.