മാലിന്യ മുക്തം നവകേരളം: പരിശോധന കടുപ്പിച്ച് ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്;മാറാക്കര ഗ്രാമപഞ്ചായത്തിൽ കർശന പരിശോധന നടത്തി
മാലിന്യമുക്തം നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് ശാസ്ത്രീയമായി മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാറാക്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. അതിഥി തൊഴിലാളികൾ താമസിക്കുന്ന വിവിധ ക്വാർട്ടേഴ്‌സുകളിൽ മാലിന്യം അലക്ഷ്യമായി തള്ളുകയും പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള വസ്തുക്കൾ കത്തിക്കുന്നത് അടക്കമുള്ള വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാൽ കെട്ടിട ഉടമകൾക്കെതിരെയും സ്‌കൂളും പരിസരവും വൃത്തിഹീനമായി കണ്ടെത്തിയതിനാലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്തതിനാൽ മാറാക്കര വട്ടപറമ്പ് വി.വി.എം ഹയർസെക്കണ്ടറി സ്‌കൂൾ അധികൃതർക്കെതിരെയും നടപടികൾ സ്വീകരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പരിശോധനക്ക് ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ കെ.പി അനിൽകുമാർ, ടി.എസ് അഖിലേഷ്, മുഹമ്മദ് ബഷീർ, ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ എസ് ബിജി, കെ.കെ വൃന്ദ കുമാരി, കെ.പി ശുഭ, സി.എം ജലീസ് എന്നിവർ പങ്കെടുത്തു.