അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് അവസാനിപ്പിക്കുക
തിരൂർ: കടുത്ത വേനൽ ചൂടിൽ റംസാൻ വൃതവുമായി മുന്നോട്ട് പോകുന്ന വിശ്വാസ സമൂഹത്തെ ബുദ്ധിമുട്ടിലാക്കി നഗരത്തിലും പരിസരപ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് അവസാനിപ്പിക്കണമെന്നും വോൾട്ടേജ് ക്ഷാമത്തിന് ഉടൻ
ശാശ്വത പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കൊണ്ട് തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ. ഗോപാലകൃഷ്ണൻ തിരൂർ ഇലക്ട്രിക്കൽ ഡിവിഷനിലെ എക്സികൂടീവ് എൻജിനിയർക്ക് നിവേദനം നൽകി.
തിരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് യാസർ പയ്യോളി, സി. വി.വിമൽകുമാർ, നൗഷാദ് പരന്നേക്കാട്,എം.എം.താജുദ്ദീൻ, എ.ദേവദാസ് ബാബു, നാസർ പൊറൂർ,ഹനീഫ. ടി.പി. ശിഹാബ് തിരൂർ എന്നിവർ പങ്കടുത്തു.