പകർച്ചവ്യാധി നിയന്ത്രണം: പൊതുജനാരോഗ്യ നിയമം കർശനമാക്കും – ഡി.എം.ഒ
പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി രോഗ പകർച്ചക്ക് സാഹചര്യം സുഷ്ടിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക.
നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ പ്രവർത്തകരെ പ്രാപ്തരാക്കുന്നതിനുള്ള സമഗ്ര പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പൊതുജനാരോഗ്യ നിയമം കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ ഫീൽഡ് ജീവനക്കാർ ശ്രദ്ധ പുലർത്തണമെന്നും ഡി.എം.ഒ പറഞ്ഞു.
മലപ്പുറം സൂര്യാ റീജൻസി ഹാളിൽ നടന്ന പരിപാടിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.പി.എം ഡോ.ടി.എൻ. അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ഡെപ്യൂട്ടി എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം. ഫസൽ എന്നിവർ സംസാരിച്ചു. പൊതു ജനാരോഗ്യ വിഭാഗം ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ എം. ഷാഹുൽ ഹമീദ്, വി.വി. ദിനേശ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മൂന്ന് ദിവസത്തെ പരിശീലനത്തിൽ 340 ആരോഗ്യ പ്രവർത്തകർ പങ്കെടുക്കും.