റീസര്‍വെ പൂര്‍ത്തിയായ സ്ഥലങ്ങളുടെ വിവരങ്ങള്‍ പരിശോധിക്കാം
ജില്ലയില്‍ രണ്ടാംഘട്ട ഡിജിറ്റല്‍ റീസര്‍വെ ആരംഭിച്ച ഏറനാട് താലൂക്കിലെ പയ്യനാട്, നിലമ്പൂര്‍ താലൂക്കിലെ എടക്കര എന്നീ വില്ലേജുകളില്‍ ഫീല്‍ഡ് സര്‍വെ നടപടികള്‍ പൂര്‍ത്തിയായി. അതിരടയാള നിയമം 9(2) അനുസരിച്ചുള്ള വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി വില്ലേജുകളില്‍ പ്രത്യേക ക്യാംപ് ഓഫീസ് ഒരുക്കിയിട്ടുണ്ടെന്ന് സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആക്ഷേപമുള്ളവര്‍ക്ക് ക്യാംപ് ഓഫീസുകളില്‍ പരാതി നല്‍കാം.
ക്യാംപ് ഓഫീസുകള്‍ക്കു പുറമേ ‘www.entebhoomi.kerala.gov.in’ എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായും പൊതുജനങ്ങള്‍ക്ക് രേഖകള്‍ പരിശോധിക്കുന്നതിനും പരാതികള്‍ നല്‍ കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. നികുതിയൊടുക്കുന്നതിനും ഭൂമി ക്രയവിക്രയം ചെയ്യുന്നതിനും ഭാവിയില്‍ പൊതുജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് റിക്കാര്‍ഡുകള്‍ കുറ്റമറ്റതാക്കണം. മൊബൈല്‍ നമ്പര്‍ ഭൂരേഖകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.