ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിൽ പരിശോധന നടത്തി

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. ഒറവംപുറത്ത് അതിഥി തൊഴിലാളികളെ പാർപ്പിച്ച
ക്വാർട്ടേഴ്സുകളിൽ വിവിധ തരം നിയമലംഘനങ്ങൾ കണ്ടെത്തി. കോർട്ടേഴ്സുകളിലൊന്നും ജൈവ- അജൈവ മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതായും കണ്ടെത്തി.
സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പരിശോധനക്ക് സ്‌ക്വാഡ് അംഗങ്ങളായ ഇ. പ്രദീപൻ കെ. സിറാജ്ജുദ്ധീൻ എ.ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ വി ഷ്യംലി എന്നിവർ നേതൃത്വം നൽകി.