അംഗൻവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തീരുമാനിച്ചു.
തിരൂർ : അഗൻവാടി ജീവനക്കാരുടെ സംഘടനയായ ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയിസ് ഫെഡറേഷൻ (ഐ. എൻ.ടി.യു.സി )
അവകാശ സംരക്ഷണത്തിനായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം വൻ വിജയമാക്കുവാൻ തിരൂരിൽ ചേർന്ന ഇന്ത്യൻ നാഷണൽ അംഗൻവാടി എംപ്ലോയിസ് ഫെഡറേഷൻ തിരൂർ ബ്ലോക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ല പ്രസിഡൻ്റ് എം.പി.കുമാർ ൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം തിരൂർ
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ.ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്തു.അംഗൺവാടി വർക്കർമാരായ സി.പി. ലീല, സി.കെ.ബീന, ടി.നിജ, ഗീത.കെ, സൌമിനി.കെ, ഭാഗ്യലക്ഷ്മി, അലീമ. ടി, ഷീജ, സി.പി. വേശു, ഷീജ. ഇ
വി, ശാന്ത.വി, അബീന.പി.പി എന്നിവർ പ്രസംഗിച്ചു.