ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
തിരൂർ: ഭിന്നശേഷി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള വിവിധ സർക്കാർ പദ്ധതികളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുന്നതിന് വേണ്ടി തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജിൽ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. കോളേജിലെ ഈക്വൽ ഓപ്പോർചുനിറ്റി സെല്ലിനു കീഴിൽ നടന്ന പരിപാടി ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. അജിത് എം. എസ്. അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അബ്ദുൽ നാസർ. കെ വിഷയാവതരണം നടത്തി. കോളേജിലെ എം. എ. മലയാളം വിദ്യാർഥിനി ഷംല. പി. തങ്ങൾ രചിച്ച ‘പ്യൂപ്പയിൽ നിന്ന് ശലഭത്തിലേക്ക്’ എന്ന പുസ്തകം അതിഥികൾക്ക് സമ്മാനിച്ചു. ഡോ. അബ്ദു റഹിമാൻ കുട്ടി എം. കെ, ഡോ. അനൂപ് വി. പി, വിന്നി റാണി കൃഷ്ണ, മുത്തു. കെ. സംസാരിച്ചു.