പട്ടയ അസംബ്ലി മാര്‍ച്ച് 22ന്
എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട്’ എന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി മാര്‍ച്ച് 22ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പി.ഉബൈദുള്ള എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മണ്ഡലത്തിലെ വിവിധ പട്ടയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് പട്ടയ അസംബ്ലിയുടെ ലക്ഷ്യം. മലപ്പുറം മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ശക്തിപ്പെടുത്തുന്നതിന് എം.എല്‍.എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും പി.ഉബൈദുള്ള നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയായിരിക്കും.