ലോക വദനാരോഗ്യദിനം ആചരിച്ചു

ആരോഗ്യ വിദ്യാഭ്യാസത്തിലൂടെ നല്‍കുന്ന ശാസത്രീയ അറിവുകളിലൂടെ മാത്രമെ രോഗപ്രതിരോധം ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി. താലൂക്ക് ആശുപത്രിയില്‍ നടത്തിയ ലോക വദനാരോഗ്യ ദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തുഷ്ട വദനം, സന്തുഷ്ടമനസ് എന്നതാണ് ദിനാചരണ സന്ദേശം. വായയുടെ ആരോഗ്യം ശാരീരിക മാനസിക സ്വാസ്ഥ്യത്തിന് അനിവാര്യമാണെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭ ഉപാദ്ധ്യക്ഷ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ.ആര്‍ രേണുക മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ് ഖാന്‍ , ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ഡെപൂട്ടി എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, സൂപ്രണ്ട് ഡോ. രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. ഡെന്റ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നസ് ലിന്‍ ക്ലാസെടുത്തു.