പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്

പ്രവാസി സംരംഭകർക്കായി ജില്ലാതല ശിൽപ്പശാല 23ന്തിരികെ നാട്ടിലെത്തിയ പ്രവാസികൾക്കായി ചെറുകിട/ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ വികസന കോർപറേഷനുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള നടപ്പാക്കുന്ന ‘സംരംഭം’ പദ്ധതിയുടെ പ്രാഥമിക ശില്പ്പശാല മാർച്ച് 23ന് രാവിലെ 9.30ന് മലപ്പുറം റൂബി ലോഞ്ചിൽ നടക്കും. എട്ട് ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 7025908603/9746363035 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.