കുഴൽ കിണറിന് സബ്സിഡി

ജില്ലയിലെ ഭൂജല വകുപ്പ് കാർഷികാവശ്യത്തിനായി സബ്സിഡിയോടെ കുഴൽ കിണർ നിർമിച്ചു നൽകുന്നു. സ്വന്തമായി 30 സെന്റിൽ കുറയാത്ത ഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്കാണ് 50 ശതമാനം സബ്സിഡിയോടെ കുഴൽ കിണർ നിർമിച്ചു നൽകുന്നത്. മറ്റ് ആവശ്യങ്ങൾക്ക് സബ്സിഡിയില്ലാതെ ഈ സേവനം ലഭിക്കും. വിശദ വിവരങ്ങൾക്ക് – ഭൂജല വകുപ്പ്, ജില്ലാ ഓഫീസ്, ബി1 ബ്ലോക്ക് , സിവിൽ സ്റ്റേഷൻ, മലപ്പുറം ഫോൺ: 04832731450.