ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ച്‌ ഡിവിലിയേഴ്സും സെവാഗും, ചെന്നൈക്കും രാജസ്ഥാനും സാധ്യതയില്ല


ചെന്നൈ:ചെന്നെ സൂപ്പ‍ർ കിംഗ്സ് പ്ലേ ഓഫിലേക്ക് മുന്നേറില്ലെന്ന് മുൻതാരം എബി ഡിവിലിയേഴ്സും വിരേന്ദർ സെവാഗും. ഇവർക്കൊപ്പം ഗില്‍ക്രിസ്റ്റ്, ഹർഷ ഭോഗ്‍ലേ തുടങ്ങിയവരും പ്ലേഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ചിട്ടുണ്ട്.ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ അമ്ബരപ്പിച്ചാണ് എ ബി ഡിവിലിയേഴ്സ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളെ പ്രവചിച്ചത്. ശക്തമായ താരനിരയുണ്ടെങ്കിലും സി എസ് കെയ്ക്ക് പ്ലേ ഓഫില്‍ എത്താൻ കഴിയില്ലെന്ന് ഡിവിലിയേഴ്സിന്‍റെ പ്രവചനം.

നിലവിലെ ചാമ്ബ്യൻമാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് തന്‍റെ മുൻ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്നും ഡിവിലിയേഴ്സ് പറഞ്ഞു. എന്നാല്‍ പ്ലേ ഓഫിലെത്തുന്ന ടീമുകളില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ ഒഴിവാക്കിയ വീരേന്ദർ സെവാഗ്, മുംബൈ ഇന്ത്യൻസ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പർ ജയന്‍റ്സ് ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്ന് പ്രവചിക്കുന്നു.

പഞ്ചാബ്, മുംബൈ, ഹൈദരാബാദ്, ഗുജറാത്ത് ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്ന് ആഡം ഗില്‍ക്രിസ്റ്റ് പ്രവചിക്കുമ്ബോള്‍ ഹർഷ ഭോഗ്‍ലെ ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു ടീമുകളേയാണ് തെരഞ്ഞെടുത്തത്. ഷോണ്‍ പൊള്ളോക്ക് മുംബൈ, ചെന്നൈ, ഹൈദരാബാദ്, പഞ്ചാബ് ടീമുകളെ പിന്തുണയ്ക്കുന്നു.

ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ്. പഞ്ചാബ് ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്ന് സൈമണ്‍ ഡൂള്‍ പ്രവചിക്കുമ്ബോള്‍ മൈക്കല്‍ വോണ്‍ ഗുജറാത്ത്, മുംബൈ, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ക്കൊപ്പമാണ്. ബെംഗളൂരു ഹൈദരാബാദ്, ഡല്‍ഹി, മുംബൈ ടീമുകള്‍ പ്ലേ ഓഫിലെത്തുമെന്നാണ് രോഹൻ ഗാവസ്കറുടെ പ്രവചനം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ് പ്ലേ ഓഫിലെത്തുമെന്ന് ഇവരാരും പ്രവചിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.