ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന് യുഎഇയില്‍ ആഹ്വാനം
അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗണ്‍സില്‍.ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ശമ്ബളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ലഭിക്കുക.
രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31നാണ് ചെറിയ പെരുന്നാളെങ്കില്‍ അവധി ഏപ്രില്‍ രണ്ട് വരെ നീളുമെന്ന് യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനാണ് യുഎഇയില്‍ റമദാന്‍ വ്രതം ആരംഭിച്ചത്.