ഇഫ്താർ സംഗമവും ആദരവും സംഘടിപ്പിച്ച് കമ്പിനി നഴ്സസ് ഖത്തർ


ദോഹ: ഇഫ്താർ സംഗമവും ഐസിബിഎഫിൽ മാനേജിങ്ങ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്ത ശ്രീമതി മിനി സിബിക്ക് ആദരവും സംഘടിപ്പിച്ച് കമ്പിനി നഴ്സസ് ഖത്തർ. ഖത്തറിലെ വലിയൊരു വിഭാഗം വരുന്ന വിവിധ കമ്പിനികളിലായി ജോലിയെടുക്കുന്ന നഴ്സുമാർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് ഈ മേഘലയിലെ ഇത്രയധികം നഴ്സുമാരെ പങ്കെടുപ്പിച്ചു കൊണ്ട് ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും മുന്നോട്ടുള്ള യാത്രയിൽ പരസ്പരം താങ്ങും തണലുമാവാനും സാധിക്കുമെന്നത് തന്നെയാണ് ഉദ്ധേശമെന്നും അദ്ധ്യക്ഷ പ്രസംഗത്തിനിടെ ശ്രീ ഐസക് വർഗ്ഗീസ് പറഞ്ഞു.

നഴ്സുമാരുടെ ഒരു പ്രതിനിധി കൂടിയായി ഐസിബിഎഫ് മാനേജിങ്ങ് കമ്മിറ്റി മെമ്പറായി തിരഞ്ഞെടുത്ത ശ്രീമതി മിനി സിബിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. എന്നും നഴ്സുമാരുടെ ശബ്ദമായി ഏതൊരു വിഷയത്തിലും മുന്നിൽ തന്നെ ഉണ്ടാകും എന്ന് മറുപടി പ്രസംഗത്തിൽ ശ്രീമതി മിനി സിബി പറഞ്ഞു. ഫിൻഖ്യൂ പ്രസിഡണ്ട് ശ്രീ ബിജോയ് ചാക്കോ, യുണീക്ക് പ്രസിഡണ്ട് ശ്രീ ലുത്ത്ഫി കളമ്പൻ തുടങ്ങിയവരും സംസാരിച്ചു. അനീസ് വളപുരം സ്വാഗതം പറഞ്ഞ ചടങ്ങിന് ദിലീഷ് ഭാർഗവൻ നന്ദിയും പറഞ്ഞു. സുബിൻ, എബിൻ, ബോബിൻ, ഡോണി , സജോ തുടങ്ങിയവർ നേതൃത്വം നൽകി.