ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്ബോള്‍ ലോറി സ്‌കൂട്ടറില്‍ തട്ടി; ആശുപത്രി ജീവനക്കാരി മരിച്ചു
പാലക്കാട്: തച്ചമ്ബാറയില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തച്ചമ്ബാറ ചുഴിയോട് സ്വദേശി കൃഷ്ണൻറെ ഭാര്യ ശാന്തയാണ് മരിച്ചത്.ഇസാഫ് ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ലോറി തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. ലോറിയുടെ ചക്രം ശാന്തയുടെ ശരീരത്തില്‍ കയറിയിറങ്ങി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസിൻ്റെ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. സംസ്കാരം പിന്നീട്.