പത്താം ക്ലാസ്സ് മദ്രസ്സ പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ കെ .ഫാത്തിമ്മ ശിഫയ്ക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം

തിരുന്നാവായ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസ്സ പത്താം ക്ലാസ് പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിൻ്റെ അഭിമാനമായ പല്ലാർ ചൂണ്ടിക്കൽ കെ.ഫാത്തിമ്മ ശിഫക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം . കൊട്ടാരത്ത്
മൂസകുട്ടിയുടെയും റസീനയുടെയും മകളായ ഫാത്തിമ്മ ശിഫ വടക്കേ പല്ലാർ ഇഅലാമുദ്ദീൻ ഹയർ സെക്കൻഡറി മദ്റസയിൽ നിന്നാണ് നൂറുശതമാനം മാർക്ക് വാങ്ങി വിജയിച്ചത്. സ്കൂൾ പഠനത്തോടൊപ്പം മദ്റസാ പഠനത്തിനും ശ്രദ്ധ നൽകുന്ന ശിഫ കഥ,കവിത, ഉപന്യാസ രചനാ മത്സരങ്ങളിലും ഉന്നത വിജയം നേടിയിട്ടുണ്ട്. മദ്റസയിലും സ്കൂളിലും വിവിധ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമാണ്. പല്ലാർ കെ എം എം ഹൈസ്കൂളിലെ വിദ്യാർഥിനിയായ ശിഫ മികച്ച ഒരു ഗൈഡ് അംഗം കൂടിയാണ്.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഫാത്തിമ്മ ശിഫയ്ക്ക് ഉപഹാരം നൽകി. തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം ഫക്കറുദ്ധീൻ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു. എം.കെ. ബാവ ഹാജി അനുമോദന ഭാഷണം നടത്തി.എം.പി.ഹബീബ് റഹ്മാൻ, ഇ. കെ. ബക്കർ, എം.പി. കുഞ്ഞി ബാവ ഹാജി, അസൈനാർ വെളക്കാടത്ത്, മുനീർ ചാത്തേരി , കൊട്ടാരത്ത് അഹമ്മദ് കുട്ടി ഹാജി, കെ. സലിം,കെ.സൈതലവി, എം.പി. കുഞ്ഞി മോൻ, കെ. സൈതലവി ഹാജി, കെ.ഷറഫുദ്ധീൻ, കെ.ഹക്കീം എന്നിവർ സംസാരിച്ചു.