സൗദിയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനം: ‘നുസ്ക് ‘വഴി ഹജ്ജ് പാക്കേജുകള്‍ പ്രഖ്യാപിച്ചു
റിയാദ്: ‘നുസ്ക്’ആപ്ലിക്കേഷനിലൂടെയും ഓണ്‍ലൈനായും ഈ വർഷത്തെ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജുകള്‍ പ്രഖ്യാപിച്ചു.രാജ്യത്തിനുള്ളിലെ പൗരന്മാർക്കും താമസക്കാർക്കും എളുപ്പത്തില്‍ ഹജ്ജ് ബുക്കിങ് സേവനങ്ങള്‍ നല്‍കുന്നതിനാണിതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. മുമ്ബ് ഹജ്ജ് നിർവഹിക്കാത്തവർക്കാണ് മുൻഗണന നല്‍കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
ഇസ്ലാമിന്റെ അഞ്ചാം സ്തംഭമായ ഹജ്ജ് നിർവഹിക്കാൻ ഏറ്റവും കൂടുതല്‍ മുസ്‌ലിംകളെ പ്രാപ്തരാക്കാനുള്ള രാജ്യത്തിന്റെ താല്‍പ്പര്യം സ്ഥിരീകരിക്കുന്നതാണിത്. പാക്കേജുകള്‍ വാങ്ങുന്നതിനും അവലോകനം ചെയ്യുന്നതിനും നിർബന്ധിത മെനിഞ്ചൈറ്റിസ് വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അത് ‘മൈ ഹെല്‍ത്ത്’ ആപ്ലിക്കേഷനിലൂടെ ഷെഡ്യൂള്‍ ചെയ്യാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
നുസ്ക് ആപ്ലിക്കേഷൻ ബുക്കിങിനും പേയ്‌മെന്റിനുമുള്ള വിവിധ ഓപ്ഷനുകളും നല്‍കുന്നു. ഇഹ്‌റാം പോലുള്ള ഹജ്ജ് സാമഗ്രികള്‍, വ്യക്തിഗത ഇനങ്ങള്‍ മുതലായവ വാങ്ങുന്നതിനും പാക്കേജുകള്‍ക്കുള്ളില്‍ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും. ഇത് തീർത്ഥാടകർക്ക് പുതിയ അനുഭവം നല്‍കുന്നതാണെന്നും മന്ത്രാലയം പറഞ്ഞു. https://masar.nusuk.sa/individuals വെബ്സൈറ്റ് വഴി പാക്കേജുകള്‍ ആക്സസ് ചെയ്യാൻ കഴിയുമെന്നും മന്ത്രാലയം പറഞ്ഞു.