ആറ്റില്‍ ചാടിയത് ശരത്ത് അച്ഛനെയും സഹോദരനെയും മര്‍ദ്ദിച്ചത് സഹിക്കാതെ; അഴൂരില്‍ 14കാരിയുടെ മരണം, അയല്‍വാസി പിടിയില്‍
പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ അയല്‍വാസിയായി യുവാവ് പിടിയില്‍.പെണ്‍കുട്ടിയുടെ അയല്‍വാസിയായ 23 കാരൻ ശരത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട അഴൂർ സ്വദേശി ആവണിയാണ് ഇന്നലെ രാത്രി അച്ഛൻകോവില്‍ ആറ്റില്‍ ചാടി ജീവനൊടുക്കിയത്.
പവലഞ്ചുഴി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സമീപത്തെ നടപ്പാലത്തില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. അച്ഛനും ബന്ധവും പിന്നാലെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. ഒടുവില്‍ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം പെണ്‍കുട്ടി കാല്‍ തെറ്റി വീണതാണെന്നാണ് പുറത്തു വന്ന വിവരം. പിന്നീടാണ് തന്‍റെ അച്ഛനേയും സഹോദരനേയും അയല്‍വാസിയായ യുവാവ് മർദിക്കുന്നത് കണ്ടാണ് പെണ്‍കുട്ടി ആറ്റില്‍ ചാടിയതെന്ന വിവരം പുറത്ത് വന്നത്. സംശയം തോന്നി പൊലീസ് മൊഴിയെടുത്തപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് പ്രകാശനാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.
ഉത്സവത്തിനിടെ അയല്‍വാസിയായ ശരത്ത് എത്തി അച്ഛനോടും അമ്മയോടും പെണ്‍കുട്ടിയുടെ പേര് പറഞ്ഞ് വഴിക്കിട്ടു. പിന്നാലെ പിതാവിനേയും സഹോദരനേയും മർദ്ദിച്ചു. ഇതില്‍ മനം നൊന്ത് ആവണി ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് അച്ഛന്‍റെ പ്രകാശിന്‍റെ മൊഴി. ശരത്തിനെ പരിചയമുണ്ടെന്നും നാട്ടിലെ പ്രശ്നക്കാരനാണെന്നും പ്രകാശൻ പറഞ്ഞു. ശരത് മകളുടെ പിന്നാലെ നടന്നു ശല്യം ചെയ്തിട്ടുണ്ട്. ഇക്കാര്യം പൊലീസില്‍ അറിയിച്ച് വിലക്കിയതാണ്. എന്നാല്‍ ഇന്നലെ വീണ്ടും ഉത്സവ സ്ഥലത്തെ പ്രശ്നം ഉണ്ടാക്കി. മകളെ ശരത്ത് വഴക്ക് പറഞ്ഞത് കണ്ടാണ് അവിടെത്തിയത്. ചീത്ത പറയുന്നത് കേട്ട് ശരത്തിനെ താൻ തല്ലി. ഇതോടെ ശരത്തും ഇയാളുടെ കൂടെയുള്ളവരും തന്നെ മർദ്ദിച്ചെന്നും പ്രകാശൻ പറഞ്ഞു.