പെരുന്നാള്‍ ആഘോഷിക്കാൻ പോയ കുടുംബത്തിന്റെ വാഹനം മറിഞ്ഞു, യുഎഇയില്‍ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം


അല്‍ ഐൻ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്.പെരുന്നാള്‍ ആഘോഷിക്കാൻ അല്‍ ഐനിലേക്ക് പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ മറിഞ്ഞാണ് അപകടമുണ്ടായത്. മകനായിരുന്നു വാഹനമോടിച്ചിരുന്നത്. സംഭവത്തില്‍ ഭർത്താവ് നസീറിനും മകൻ ജർവ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അല്‍ ഐൻ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. മക്കള്‍: ഡോ. ജാവേദ് നാസ്, ജർവ്വീസ് നാസ്. മരുമകള്‍: ഡോ. ആമിന ഷഹല.