കറുപ്പിനഴക്! ഇതാ വരാനിരിക്കുന്ന ചില ഡാര്‍ക്ക് എഡിഷൻ എസ്‍യുവികള്‍
പല ജനപ്രിയ കാറുകളുടെയും ഡാർക്ക് എഡിഷനുകള്‍ അവയുടെ സ്‌പോർട്ടി ആകർഷണത്തിനും പ്രത്യേകതയ്ക്കും പ്രിയങ്കരങ്ങളാണ്.ഈ പ്രവണതയ്ക്ക് തുടക്കമിട്ടത് ടാറ്റ മോട്ടോഴ്‌സാണ്. കമ്ബനിയുടെ മൊത്തം പാസഞ്ചർ വാഹന വില്‍പ്പനയുടെ 15 ശതമാനത്തില്‍ അധികം സംഭാവന ചെയ്യുന്നത് അവരുടെ ഡാർക്ക് എഡിഷനുകളാണ്. ടാറ്റ ഹാരിയർ, സഫാരി ഡാർക്ക് എഡിഷനുകള്‍ ഈ മോഡലുകളുടെ മൊത്തം വില്‍പ്പനയുടെ ഏകദേശം 45 ശതമാനം മുതല്‍ 50 ശതമാനം വരെ വരുമ്ബോള്‍ നെക്‌സോണ്‍, ആള്‍ട്രോസ്, ഹാരിയർ, സഫാരിയുടെ ഡാർക്ക് എഡിഷൻ എന്നിവ അവയുടെ മൊത്തം വില്‍പ്പനയുടെ ഏകദേശം 10 ശതമാനം മുതല്‍ 20 ശതമാനം വരെ വരും. ഇതാ വരാനിരിക്കുന്ന ചില ഡാർക്ക് എഡിഷൻ എസ്‍യുവികള്‍.
ടാറ്റ കർവ്വ് ഡാർക്ക് എഡിഷൻ
ടാറ്റ കർവ്വ് ഡാർക്ക് എഡിഷൻ ഉടൻ തന്നെ ഈ ശ്രേണിയിലേക്ക് എത്തും. വിപണിയിലെത്തുന്നതിന് മുമ്ബ്, കമ്ബനി വാഹനത്തിന്‍റെ സിലൗറ്റ് കാണിക്കുന്ന ഒരു ടീസർ പുറത്തിറക്കി. ടാറ്റയുടെ മറ്റ് ഡാർക്ക് എഡിഷനുകളെപ്പോലെ, ഗ്രേ ഹെഡ്‌ലാമ്ബ് ഇൻസേർട്ടുകള്‍, കറുത്ത നിറത്തില്‍ പൂർത്തിയാക്കിയ ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍, കറുത്ത നിറത്തില്‍ പൂർത്തിയാക്കിയ 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട് ഫെൻഡറില്‍ ഡാർക്ക് എന്ന വാക്കുള്ള പ്രത്യേക ബാഡ്‍ജ് തുടങ്ങിയ ഇരുണ്ട നിറങ്ങളോടെ ഇത് പൂർണ്ണമായും കറുപ്പ് നിറത്തില്‍ ലഭ്യമാകും.
കറുത്ത ലെതറെറ്റ് സീറ്റുകളും ഡോർ ഇൻസേർട്ടുകളും, ഡോർ ഹാൻഡിലുകളില്‍ സുഷിരങ്ങളുള്ള കറുത്ത ലെതർ ഫിനിഷും ഉള്ള ഓള്‍-ബ്ലാക്ക് ക്യാബിൻ തീമില്‍ കർവ്വ് ഡാർക്ക് എഡിഷനുകള്‍ വരാൻ സാധ്യതയുണ്ട്. ഈ പുതിയ പതിപ്പില്‍ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ടാറ്റ കർവ്വ് ഡാർക്ക് എഡിഷനില്‍ 125bhp, 1.2L ടർബോ പെട്രോള്‍, 118bhp, 1.5L ടർബോ ഡീസല്‍ എഞ്ചിനുകള്‍ തന്നെയായിരിക്കും ഉണ്ടാകുക. രണ്ടും 6-സ്പീഡ്, 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി വരും.
സിട്രോണ്‍ ബസാള്‍ട്ട് ഡാർക്ക് എഡിഷൻ
2025 ഏപ്രിലില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഫ്രഞ്ച് വാഹന നിർമ്മാതാക്കള്‍ വരാനിരിക്കുന്ന സിട്രോണ്‍ ബസാള്‍ട്ട് ഡാർക്ക് എഡിഷന്റെ ടീസർ പുറത്തിറക്കി. ഈ പ്രത്യേക പതിപ്പ് പുതിയ കറുപ്പ് നിറത്തില്‍ വരുമെന്ന് ടീസർ സൂചിപ്പിക്കുന്നു. ലോഞ്ചിനോട് അടുത്ത് അതിന്റെ ഔദ്യോഗിക വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെങ്കിലും, കറുത്ത നിറത്തിലുള്ള ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകള്‍, ഡാർക്ക് ക്രോം ഫിനിഷുള്ള അലോയ് വീലുകള്‍, പ്രത്യേക ബാഡ്‍ജിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാബിനുള്ളിലും സ്‌പോർട്ടി ബ്ലാക്ക് ട്രീറ്റ്‌മെന്റ് തുടരും. എസ്‌യുവിയുടെ ഡാർക്ക് എഡിഷൻ ഉയർന്ന വകഭേദത്തിനായി മാറ്റിവയ്ക്കാം. മാനുവല്‍, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളുള്ള അതേ 1.2 ലിറ്റർ ടർബോ പെട്രോള്‍ എഞ്ചിൻ ഇതില്‍ ഉള്‍പ്പെടും. ഈ എഞ്ചിൻ പരമാവധി 110bhp പവറും 205Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.