‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ജില്ലാ ലഹരിവിരുദ്ധ മേഖലാ തല വാഹന പ്രചരണ യാത്രയ്ക്ക് തുടക്കം

ജില്ലയിലെ നാഷണൽ സർവ്വീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാതല ലഹരിവിരുദ്ധ വാഹന പ്രചരണ യാത്രയ്ക്ക് കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളേജിൽ നിന്നും തുടക്കം കുറിച്ചു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ.എൻ അൻസർ, റീജിയണൽ ഡയറക്ടർ വൈ.എം ഉപ്പിൻ, ഡോ. റഹ്‌മത്തുന്നീസ, രാജേഷ് പ്രശാന്തിയിൽ, ഡോ. ശ്രീമഹാദേവൻ പിള്ള, ഡോ. എം. അരുൺ, ഡോ. പി.യു സുനീഷ്, പി.കെ സിനു, സില്ല്യത്ത്, അഷ്മിത, അൻവർ, സുലൈമാൻ, ഷാമോൻ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.

തുടർന്ന് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ജില്ലയിലെ നാഷണൽ സർവ്വീസ് സ്‌കീം ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാംപയിൻ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ പ്രോഗ്രാമിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ദേശ വാഹനം വിവിധ ക്യാംപസുകളിൽ എത്തിച്ചേരുക.