വാഹന ലേലം

ജല അതോറിറ്റി മലപ്പുറം പി.എച്ച് ഡിവിഷൻ ഉടമസ്ഥതയിൽ പെരിന്തൽമണ്ണ സബ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെ എൽ 10-6874 നമ്പറിലുള്ള 1990 മോഡൽ മഹീന്ദ്ര ജീപ്പ്, മലപ്പുറം ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന കെഎൽ.എൽ 6977 നമ്പറിലുളള മഹീന്ദ്ര ജീപ്പ്, കെആർഎം – 1817 നമ്പറിലുള്ള മഹീന്ദ്ര ജീപ്പ്, കെഎൽ 07 പി 6605 മഹീന്ദ്ര ജീപ്പ്, കെ.എൽ 10-എ ഇ 8427 മഹീന്ദ്ര ജീപ്പ്, എന്നിവ ഏപ്രിൽ എട്ടിന് ഉച്ചക്ക് 2.30ന് കേരള ജല അതോറിറ്റി. പി.എച്ച് ഡിവിഷൻ, മലപ്പുറം ഓഫീസ് പരിസരത്തുവെച്ച് സർക്കാർ വ്യവസ്ഥകൾക്കനുസൃതമായി ലേലം ചെയ്യും.