Shobika

പകര്‍ച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നത് പ്രതിവര്‍ഷം 5 ലക്ഷത്തിലധികം പ്രവാസികള്‍


കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികള്‍ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകള്‍.പകർച്ചവ്യാധികള്‍ കണ്ടെത്താനും പ്രവാസികള്‍ സമൂഹത്തിന്‍റെ ഭാഗമാകും മുമ്ബ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി ആരോഗ്യ മന്ത്രാലയത്തിലെ എക്സ്പാട്രിയേറ്റ് ലേബർ സ്ക്രീനിംഗ് യൂണിറ്റാണ് സമഗ്രമായ വൈദ്യപരിശോധനകള്‍ നടത്തുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നതും ഇതിലൂടെ ലക്ഷ്യം വെക്കുന്നുണ്ട്. പ്രതിവർഷം 5,00,000ത്തിലധികം പ്രവാസികള്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്നും, കുവൈത്തിലെ ആരോഗ്യ അപകട സാധ്യതകള്‍ക്കെതിരായ ആദ്യ പ്രതിരോധ നിരയാണ് ഈ യൂണിറ്റെന്നും മേധാവി ഡോ. ഗാസി അല്‍ മുതൈരി പറഞ്ഞു.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ സംയോജനം, പരിശോധന കേന്ദ്രങ്ങളിലെ ശേഷി വർധിപ്പിക്കല്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഹകരണം എന്നിവയുള്‍പ്പെടെ രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള യൂണിറ്റിൻ്റെ നിരന്തരമായ ശ്രമങ്ങളെക്കുറിച്ചും ഡോ. അല്‍ മുതൈരി വിശദീകരിച്ചു.

1 st paragraph

ഹെപ്പറ്റൈറ്റിസ് ബി, സി, എയ്ഡ്സ്, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികള്‍ കണ്ടെത്താൻ മെഡിക്കല്‍ പരിശോധനകള്‍ നടത്തി എക്സ്പാട്രിയേറ്റ് ലേബർ സ്ക്രീനിംഗ് യൂണിറ്റ് പൊതുജനാരോഗ്യം സംരക്ഷിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. അല്‍-മുതൈരി പറഞ്ഞു. കൂടാതെ, പ്രവാസികള്‍ക്ക് മെനിഞ്ചൈറ്റിസ് വാക്സിനുകള്‍ ഉള്‍പ്പെടെ ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും ഒപ്പമുള്ള കുട്ടികള്‍ക്ക് ശരിയായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നുണ്ടെന്നും യൂണിറ്റ് ഉറപ്പാക്കുന്നുമുണ്ട്.