ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ. യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി./എൻ.എ.സി.യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിടെക് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത. യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 15ന് രാവിലെ 11 -ന് പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ യിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04933 254088.