ക്ഷേമനിധി കുടിശ്ശിക തീർപ്പാക്കാൻ അവസരം
മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക തീർക്കാൻ ഏപ്രിൽ 30 വരെ അവസരം. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ മുഖേനയും പിഒഎസ് മെഷീനുകൾ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടക്കാൻ സൗകര്യമുണ്ട്.