വഴിമുടക്കിയ സ്റ്റേ പിൻവലിക്കണം – യൂത്ത് ലീഗ്

അധികാരികൾ സ്റ്റോപ്പ് മെമൊ നൽകിയ ആനപ്പടി – എം. എച്ച് നഗർ റെയിൽവെ റോഡിൻ്റെ പ്രവർത്തി പുനരാരംഭിച്ച് പൂർത്തീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കെ. അബ്ദുഹ്മാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പഞ്ചായത്ത് അംഗങ്ങളായ എ. മുൻതസിർ ബാബു, എ. കുഞ്ഞി മൊയ്തീൻ എന്നിവർ സെക്രട്ടറിയുമായും പ്രസിഡണ്ടുമായും കാര്യങ്ങൾ വിശദീകരിച്ചു. ഷബീർ ഇ.വി, സമദ് ആനപ്പടി സന്നിഹിതരായിരുന്നു.

പഞ്ചായത്തിൽ നിന്നും RDO യുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പുനൽകി.