ബാക്കിക്കയം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രതാ നിർദേശം

ശക്തമായ വേനൽ മഴയിൽ കടലുണ്ടി പുഴയിൽ വെള്ളം ഉയരുന്നതിന്നാൽ വേങ്ങര പഞ്ചായത്തിലെ ബാക്കിക്കയം റെഗുലേറ്ററിൻ്റെ ഷട്ടർ ഇന്ന് (06/ 04/ 2025 ഞായർ) ഉച്ചയ്ക്ക് ശേഷം ഭാഗികമായി തുറക്കും. പുഴയുടെ താഴ്ഭാഗത്തും മുകൾ ഭാഗത്തും ഇറങ്ങുന്നവരും കർഷകരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകൾ, നന്നമ്പ്ര, എ. ആർ. നഗർ, മൂന്നിയൂർ, വള്ളിക്കുന്ന്, പറപ്പൂർ, വേങ്ങര, ഊരകം, എടരിക്കോട്, തെന്നല, കണ്ണമംഗലം പഞ്ചായത്തുകളും ജാഗ്രത പാലിക്കണം.