ഫുള്‍ ചാ‍ജ്ജില്‍ 600 കിമി ഓടുന്ന ഈ ടാറ്റാ കാറിന് ഇപ്പോള്‍ വൻ വിലക്കിഴിവും


ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്‌ട്രിക് കാർ ബമ്ബർ ഡിസ്‌കൗണ്ടില്‍ വാങ്ങാൻ മികച്ച അവസരം. 2025 ഏപ്രിലില്‍ കമ്ബനി തങ്ങളുടെ പല ഇലക്‌ട്രിക് മോഡലുകള്‍ക്കും ബമ്ബർ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു കമ്ബനിയുടെ അത്ഭുതകരമായ ഇലക്‌ട്രിക് കാറായ ടാറ്റാ ക‍ർവ്വ് ഇവിക്കും മികച്ച ആനുകൂല്യം ഇപ്പോള്‍ ലഭിക്കും.ക‍വ്വിന് പരമാവധി 70,000 രൂപ വരെ കിഴിവ് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോ‍ർ‍ട്ടുകള്‍. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമെ, എക്സ്ചേഞ്ച് ബോണസും ഈ ഓഫറില്‍ ഉള്‍പ്പെടുന്നു. കിഴിവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ടാറ്റ കർവ് ഇവിയുടെ സവിശേഷതകള്‍, ഡ്രൈവിംഗ് ശ്രേണി, വില എന്നിവയെക്കുറിച്ച്‌ വിശദമായി അറിയാം.

ടാറ്റ കർവ് ഇവിയുടെ ക്യാബിനില്‍, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 12.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവർ ഡിസ്‌പ്ലേ, 9-സ്പീക്കർ ജെബിഎല്‍ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയർലെസ് ഫോണ്‍ ചാർജർ തുടങ്ങിയ സവിശേഷതകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതിനുപുറമെ, സുരക്ഷയ്ക്കായി, 6-എയർബാഗുകള്‍, പിൻ പാർക്കിംഗ് സെൻസർ, 360-ഡിഗ്രി ക്യാമറയുള്ള ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് പാർക്കിംഗ് സെൻസർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ലെവല്‍-2 എഡിഎഎസ് തുടങ്ങിയ സവിശേഷതകളും കാറിലുണ്ട്.

ടാറ്റ കർവ് ഇവിയില്‍ രണ്ട് ബാറ്ററി പായ്ക്കുകള്‍ പവർട്രെയിനായി ഉപയോഗിച്ചിട്ടുണ്ട്. 45 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ച്‌, പൂർണ്ണമായി ചാർജ് ചെയ്താല്‍ 502 കിലോമീറ്റർ സഞ്ചരിക്കാൻ ഈ കാറിന് സാധിക്കും എന്ന് കമ്ബനി അവകാശപ്പെടുന്നു. അതേസമയം 55 kWh ബാറ്ററി പായ്ക്കുള്ള വേരിയന്റ് പൂർണ്ണ ചാർജില്‍ 585 കിലോമീറ്റർ നിർത്താതെ ഓടുമെന്ന് അവകാശപ്പെടുന്നു. ടാറ്റ കർവ് ഇവി ഉപഭോക്താക്കള്‍ക്കായി അഞ്ച് കളർ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഇന്ത്യൻ വിപണിയില്‍, ടാറ്റ കർവ് ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില മുൻനിര മോഡലിന് 17.49 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെയാണ്.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളില്‍ ലഭ്യമായ കിഴിവുകളാണ് മുകളില്‍ വിശദീകരിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞിരിക്കുന്ന കിഴിവുകള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ക്കും വിവിധ ഭൂപ്രദേശങ്ങള്‍ക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകള്‍ക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച്‌ വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തില്‍, ഒരു കാർ വാങ്ങുന്നതിന് മുമ്ബ്, കൃത്യമായ കിഴിവ് കണക്കുകള്‍ക്കും മറ്റ് വിവരങ്ങള്‍ക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.