ജോലി സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു
കോട്ടയം: കോട്ടയത്ത് യുവാവ് ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് യുവാവ് ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടിയത്. പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവ് കഞ്ഞികുഴിയില്‍ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ എന്നാണ് നിഗമനം. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്സ് ടെക്നോളജീസ് എന്ന കമ്ബനിയിലെ കമ്ബ്യൂട്ടർ എഞ്ചിനീയറായിരുന്നു. ജോലി സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് മരിക്കുന്നതിന് മുൻപ് ജേക്കബ് അമ്മയ്ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)