പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കും: മന്ത്രി ജി. അനിൽ.മാധ്യമ സ്ഥാപനങ്ങളുടെ അടിത്തറ പ്രാദേശിക മാധ്യമപ്രവർത്തകരാണ്.

തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സാംസ്കാരിക ക്ഷേമനിധി എൽ.ഡി.എഫ് പ്രകടന പത്രികയിൽ ഉണ്ടെങ്കിൽ അത് നടന്നിരിക്കുമെന്ന് മന്ത്രി ജി. അനിൽ പറഞ്ഞു. കേരളത്തിൽ ക്ഷേമനിധിയിൽ ഉൾപെടുത്താത്ത തൊഴിലാളി വിഭാഗം ഉണ്ടാകില്ലെന്നതാണ് വസ്തുത. തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി ഏർപ്പെടുത്തി. കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധി പദ്ധതികളിലും സർക്കാരിന് സാമ്പത്തിക ഭാരം ഇല്ലാത്തവയാണ്. പ്രാദേശിക ലേഖകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സാധ്യമായ മാർഗങ്ങൾ ആരാഞ്ഞ് ക്ഷേമനിധി സാധ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക മാധ്യമ പ്രവർത്തകർ മുഖ്യധാരയിൽ നിന്ന് പിന്നോട്ടു പോകരുത്. നിർഭയമായി മാധ്യമപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. പലപ്പോഴും മാധ്യമപ്രവർത്തനം ഏകപക്ഷീയമായി പോകുന്നുവെന്നും ഇവ തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേരള ‘ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജി. അനിൽ. കേരളത്തിൽ നെഗറ്റീവ് വാർത്തകൾക്ക് പ്രാധാന്യമേറുന്ന രീത നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.വി സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യത്തിൻ്റെ നാലാം തൂണായ മാധ്യമ പ്രവർത്തനത്തെ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകരാണന്ന് എം.എ.എ പറഞ്ഞു.

ഇൻഡ്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശീയ സെക്രട്ടറി ജനറൽ എസ്. സബാനായകൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു. സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ, ഐ.ജെ.യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, സംസ്ഥാന ട്രഷറാർ ഇ.പി രാജീവ്, വൈസ് പ്രസിഡൻ്റ്മാരായ സനിൽ അടൂർ, എം.എ ഷാജി, മണിവസന്തം ശ്രീകുമാർ, പ്രകാശൻ പയ്യന്നൂർ, സെക്രട്ടറിമാരായ ജോഷി അറക്കൽ, പ്രമോദ് കാസർകോട്, ദേശീയ സമിതി അംഗങ്ങളായ ആഷിക് മണിയംകുളം, ജോസ് താടിക്കാരൻ, വനിതാ കമ്മിറ്റി കൺവീനർ ആഷ കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു.

ചിത്രം – കേരള ജേർണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഭക്ഷ്യ-സിവിൽ സപ്ലെയ്സ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു.