യു ഡി എഫ് അധികാരത്തിൽ വന്നാൽ തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കും : എം.എൽ.എ.

തിരുന്നാവായ :തലക്കാട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ സമരം സംഘടിപ്പിക്കും യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നാൽ തദ്ദേശ സ്വയം ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. ജനവിരുദ്ധ മദ്യ നയത്തിലൂടെ നാടിനെ മുക്കി കൊല്ലുന്ന സർക്കാർ നയം തിരുത്തണമെന്നും മദ്യനയത്തിനെ
തിരെ സമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും ആവശ്യപ്പട്ടു. തിരുന്നാവായയിൽ ബിയർ – വൈൻ പാർലർ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുകയാണെങ്കിൽ ശക്തമായ സമര പരിപാടി കളുമായി മുന്നോട്ടു പോകുമെന്നും തലക്കാട് പഞ്ചായത്തിൽ പുതുതായി ആരംഭിച്ച ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയുന്നതുവരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കൂട്ടിചേർത്തു.

മദ്യാധികാര വാഴ്ച്ചക്കെതിരെ ജനാധികാര വിപ്ലവം എന്ന പ്രമേയത്തിൽ കേരള മദ്യ നിരോധന സമിതി മലപ്പുറം കല്ക്ട്രേറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിൽ 600 ദിവസം പിന്നിട്ട സത്യാഗ്രഹികൾക്ക് തിരുന്നാവായ ടൗണിൽ സ്വീകരണവും ആദരവും സംഘടിപ്പിച്ചു .കേരള മദ്യ നിരോധന സമിതി തിരുന്നാവായ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ: സുജാത എസ്. വർമ്മ മുഖ്യ പ്രഭാഷണം നടത്തി. മദ്യനിരോദന സമിതി തിരുന്നാവായ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദലി മുളക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജലീൽ
വൈരങ്കോട് സമര പരിപാടികൾ അവതരിപ്പിച്ചു.മദ്യ നിരോധന സമിതി സംസ്ഥാന നേതാക്കളായ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ഖദീജ സർഗീസ്,ഇയ്യാച്ചേരി പത്മിനി
ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി,തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായ ഗ്രാമ പഞ്ചായത്ത് മെമ്പർ സോളമൻ കളരിക്കൽ, മദ്യ നിരോധന സമിതി ഭാരവാഹികളായ പൊറ്റമ്മൽ കോയാമുട്ടി എന്ന ബാവ, ചോനാരി കുഞ്ഞിമുഹമ്മദ്, സി.കെ. ലത്തീഫ് കല്പകഞ്ചേരി,വി.പി. കുഞ്ഞു , ബി.പി. സഹീർ,ഇ.പി. എ. ലത്തീഫ്, ഷിഹാബ് ഉണ്ണിയാലുകൽ , ഷറഫുദ്ധീൻ തലക്കാട്, അബ്ദുറഹിമാൻ മങ്ങാട്,
ഷാജി മുളക്കൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: തിരുന്നാവായ പഞ്ചായത്ത്
മദ്യ നിരോധന സമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമവും മലപ്പറത്തെ അനിശ്ചിത കാല സത്യാഗ്രഹത്തിൽ 600 ദിവസം പിന്നിട്ട സത്യാഗ്രഹികൾക്കുള്ള സ്വീകരണ സമ്മേളനവും കുറുക്കോളി
മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.