പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥികളുടെ സ്കൂട്ടിയും ടോറസും കൂട്ടിയിടിച്ചു; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു


മലപ്പുറം: നന്നംമുക്ക് പൂച്ചപ്പടിയില്‍ ടോറസും സ്കൂട്ടിയും ഇടിച്ചുണ്ടായ അപകടത്തില്‍ പരുക്ക് പറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന ചങ്ങരംകുളം മൂക്കുതല സ്വദേശി ആദിത്യൻ മരിച്ചു.കഴിഞ്ഞ ദിവസമാണ് പൂച്ചപ്പടിയില്‍ വെച്ച്‌ പരീക്ഷക്ക് പോയിരുന്ന വിദ്യാർത്ഥികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കൊലളമ്ബ് സ്വദേശി നിതിൻ തല്‍ക്ഷണം മരണപെട്ടിരുന്നു. ഗുരുതര പരുക്ക് പറ്റിയ ആദിത്യനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ട് പോയി. തൃശൂർ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ആദിത്യന്റെ മരണം സംഭവിച്ചത്. പെരുമ്ബടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്ബർ ആശാലതയുടെ മകനാണ് മരണപ്പെട്ട ആദിത്യൻ.