മുംബൈ ഇന്ത്യന്‍സിന് ടോസ്! ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ആയുഷ് മാത്രെയുടെ അരങ്ങേറ്റം, ത്രിപാദി പുറത്ത്
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ, ചെന്നൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇരങ്ങുന്നത്. ആയുഷ് മാത്രെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കും. രാഹുല്‍ ത്രിപാദി പുറത്തായി. മുംബൈ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
മുംബൈ ഇന്ത്യന്‍സ്: റയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, അശ്വനി കുമാര്‍.
ഇംപാക്റ്റ് സബ്‌സ്: രോഹിത് ശര്‍മ, കോര്‍ബിന്‍ ബോഷ്, രാജ് ബാവ, സത്യനാരായണ രാജു, റോബിന്‍ മിന്‍സ്
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ക് റഷീദ്, രചിന്‍ രവീന്ദ്ര, ആയുഷ് മാത്രെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, വിജയ് ശങ്കര്‍, ജാമി ഓവര്‍ട്ടണ്‍, എംഎസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.
ഇംപാക്റ്റ് സബ്‌സ്: അന്‍ഷുല്‍ കാംബോജ്, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, സാം കുറാന്‍, രവിചന്ദ്രന്‍ അശ്വിന്‍.
ഇത്തവണ ചെന്നൈയില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈക്കായിരുന്നു ജയം. അതുകൊണ്ട് തന്നെ സ്വന്തം മൈതാനത്ത് പ്രതികാരം തീര്‍ക്കാനുള്ള അവസരം കൂടിയാണ് മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരം. സീസണ്‍ പകുതി പിന്നിടുമ്ബോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോള്‍ തുലാസിലാണ്. അവശേഷിക്കുന്ന ഏഴ് കളിയില്‍ ആറെണ്ണത്തിലും ജയിക്കാതെ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവില്ല. മുംബൈയുടേതും അത്ര മികച്ച സ്ഥിതിയല്ലെങ്കിലും ചെന്നൈയെക്കാള്‍ ഒരു മത്സരം അധികം ജയിച്ചതിന്റെ ആനുകൂല്യം മുംബൈക്കുണ്ട്.