കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി, ഒരാന ചരിഞ്ഞു


ബെംഗളൂരു: കേരള-കർണാടക അതിർത്തിയില്‍ കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടി ഒരു കട്ടാന ചരിഞ്ഞു. പുല്‍പ്പള്ളിക്ക് അടുത്തുള്ള കന്നാരം പുഴയിലാണ് ആനകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.ചരിഞ്ഞ ആനയുടെ മൃതശരീരം കണ്ടെത്തിയിട്ടുണ്ട്. ഏറ്റുമുട്ടലിനെ തുടർന്ന് ചരിഞ്ഞ ആനയുടെ ശരീരത്തില്‍ മുറിപ്പാടുകളുണ്ട്.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ആനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിന്റെ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു. കേരള കർണാടക വനപാലകർ സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.