ചിയ വിത്ത് ചേര്‍ത്ത ബാര്‍ലി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍


ബാര്‍ലിയിട്ട് വെള്ളം കുടിക്കുന്നത് ശരീരത്തിനേറെ ഗുണമുള്ള കാര്യമാണ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമാണ് ഇവ.അതുപോലെ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍. ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍, കാത്സ്യം, സിങ്ക്, അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് ചിയ വിത്ത്.

ബാര്‍ലി വെള്ളത്തില്‍ ചിയ സീഡ് ചേര്‍ത്ത് കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബാർലി- ചിയ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹനം

ബാര്‍ലിയിലും ചിയാ സീഡിലും ഒരുപോലെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചിയ വിത്ത് ചേര്‍ത്ത ബാര്‍ലി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

2. ബ്ലഡ് ഷുഗര്‍

ഫൈബര്‍ ധാരാളം അടങ്ങിയ ബാർലി- ചിയ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.

3. നിര്‍ജ്ജലീകരണം

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിർജ്ജലീകരണം തടയാനും ബാർലി – ചിയാ വെള്ളം കുടിക്കാം.

4. കൊളസ്ട്രോള്‍

നാരുകളാല്‍ സമ്ബന്നമായ ബാര്‍ലിയും ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയാ വിത്തും ഒരുമിക്കുമ്ബോള്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. അമിത വണ്ണം

നാരുകളാല്‍ സമ്ബന്നമായ ബാർലി- ചിയ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

6. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ബാർലി- ചിയ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.