Fincat

തിരൂരിൽ UDF കരിദിനം ആചരിച്ചു

ജനദ്രോഹ നിലപാടുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാറിൻ്റെ നാലാം വാർഷികത്തിൽ UDF ആഹ്വാനം ചെയ്ത കരിദിനാചരണത്തിൻ്റെ ഭാഗമായി തിരൂർ മുനിസിപ്പൽ യു ഡി എഫ് കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തിരൂർ മണ്ഡലം യു ഡി എഫ് ചെയർമാൻ അഡ്വ കെ എ പത്മകുമാർ ഉത് ഘാടനം ചെയ്തു. വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി. പ്രകടനത്തിന് യാസർ പയ്യോളി , പി.വി. സമദ് , യാസർ പൊട്ടച്ചോല , കെ.കെ സലാം മാസ്റ്റർ , സി സെയ്തു മുഹമ്മദ് , കെ. നൗഷാദ് എന്ന കുഞ്ഞിപ്പ , പി.കെ കെ തങ്ങൾ , കെ അബൂബക്കർ , മനാഫ് പൂന്തല , ശറഫുദ്ദീൻ കണ്ടാത്തിയിൽ , നൗഷാദ് പരന്നേക്കാട് , സി.വി വിമൽ കുമാർ , ഹാരിസ് അന്നാര നേതൃത്വം നൽകി .