ഇഷാന്‍ കിഷന്‍ ഷോ! ആര്‍സിബിക്കെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍
ലക്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 232 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം.48 പന്തില്‍ 94 റണ്‍സുമായി പുറത്താവാതെ നിന്ന് ഇഷാന്‍ കിഷനാണ് ഹൈദരാബാദിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഭിഷേക് ശര്‍മ (17 പന്തില്‍ 34) മികച്ച പ്രകടനം പുറത്തെടുത്തു. റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രജത് പടിധാറിന് പരിക്കേറ്റപ്പോഴാണ് ജിതേഷ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. രജത് ഇംപാക്റ്റ് പ്ലെയറായി ബാറ്റിംഗിനെത്തും.
അത്ര നല്ലതായിരുന്നില്ല ഹൈദരാബാദിന്റെ തുടക്കം. 54 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. അഭിഷേക്, ട്രാവിസ് ഹെഡ് (17) എന്നിവരാണ് മടങ്ങിയത്. പിന്നീട് കിഷന്‍ – ഹെന്റിച്ച് ക്ലാസന്‍ (24) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് ക്ലാസനെ പുറത്താക്കി സുയഷ് ശര്‍മ ആര്‍സിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ അനികേത് വര്‍മ (9 പന്തില്‍ 26) വേഗത്തില്‍ റണ്‍സുയര്‍ത്തി. ഇഷാനൊപ്പം ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അനികേതിന് സാധിച്ചു. അനികേതിനെ പുറത്താക്കി ക്രുനാല്‍ പാണ്ഡ്യ ആര്‍സിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. നിതീഷ് കുമാര്‍ റെഡ്ഡി (4), അഭിനവ് മനോഹര്‍ (12) എന്നിവരുടെ വിക്കറ്റുകള്‍ പെട്ടന്ന് നഷ്ടമായെങ്കിലും കിഷന്‍ ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ് (13) കിഷനൊപ്പം പുറത്താവാതെ നിന്നു. കിഷന്റെ ഇന്നിംഗ്‌സില്‍ അഞ്ച് സിക്‌സും ഏഴ് ഫോറുമുണ്ടായിരുന്നു.
ഒരു മാറ്റവുമായിട്ടാണ് ആര്‍സിബി ഇറങ്ങുന്നത്. ദേവ്ദത്ത് പടിക്കലിന് പകരം മായങ്ക് അഗര്‍വാള്‍ ടീമിലെത്തി. ഹൈദരാബാദ് മൂന്ന് മാറ്റം വരുത്തി. ട്രോവിസ് ഹെഡ്, അഭിനവ് മനോഹര്‍, ജയ്‌ദേവ് ഉനദ്കട് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ.
ഇംപാക്‌ട് സബ്‌സ്: മുഹമ്മദ് ഷമി, ഹര്‍ഷ് ദുബെ, സച്ചിന്‍ ബേബി, സീഷന്‍ അന്‍സാരി, സിമര്‍ജീത് സിംഗ്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ലുങ്കി എന്‍ഗിഡി, സുയാഷ് ശര്‍മ്മ
ഇംപാക്‌ട് സബ്സ്: രജത് പടിധാര്‍, റാസിഖ് ദാര്‍ സലാം, ജാക്കണ്‍ ബെഥേല്‍, മനോജ് ഭണ്ഡാഗെ, സ്വപ്നില്‍ സിംഗ്.