കണ്‍ട്രോള്‍ റൂം തുറന്നു
പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ പരിധിയിലുള്ളവര്‍ക്ക് 9496012466 എന്ന നമ്പറില്‍ 24 മണിക്കൂറും വൈദ്യുതി തടസ്സവും അപകട സാധ്യതയും സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം സെക്ഷന്‍ ഓഫീസുകളിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കണം. പരാതികള്‍ അറിയിക്കാന്‍ 9496001912 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വാട്ട്‌സ്ആപ്പ് മുഖേനയോ കോള്‍ മുഖേനയോ ബന്ധപ്പെടാം.
വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ്എംഎസ് മുഖേന ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് www.kseb.in എന്ന വെബ്‌സൈറ്റ് വഴി സ്വമേധയാ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാം.