പുഴയില്‍ തുണിയലക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കാസർകോട്: കാസർകോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്.വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയില്‍ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.