സിൽവാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വാണിയം പീടിയേക്കൽ ഷുഹൈബ് മക്കയിൽ നിര്യാതനായി
വളാഞ്ചേരി : സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45)മക്കയിൽ വച്ചു മരണപ്പെട്ടു.ഡയറക്ടർ: അബുദാബി അൽ ബസ്ര ഗ്രൂപ്പ് , പുത്തനത്താണി ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്സ് പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി മക്കയിൽ ആയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മീനയിൽ വെച്ചായിരുന്നു മരണം.കബറടക്കം ഞായറാഴ്ച മക്കയിൽ.പിതാവ് : സൈതാലികുട്ടി ഹാജി (ചെയർമാൻ, സിൽവാൻ ഗ്രൂപ്പ്).മാതാവ് : ആയിശുമോൾ.ഭാര്യ : സൽമ.മക്കൾ : നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ,നൈസ ഫാത്തിമ.സഹോദരങ്ങൾ : സാബിർ (അൽ ബസ്ര ഗ്രൂപ്പ് ഡയറക്ടർ, അബുദാബി),സുഹൈല, അസ്മ.