വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥനെതിരെ കേസെടുത്തു. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്. നാദാപുരം പൊലീസാണ് ഇയാൾക്കെതിര കേസെടുത്തത്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.