സെക്രട്ടറിയേറ്റിൽ ജാതി അധിക്ഷേപമെന്ന് ജീവനക്കാരിയുടെ പരാതി; സ്ഥലം മാറി പോയപ്പോൾ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് ആവശ്യപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ജീവനക്കാരി ജാതി അധിക്ഷേപം നേരിട്ടെന്ന് പൊലീസിൽ പരാതി. സെക്രട്ടറിയേറ്റ് അസോസിയേഷൻ നേതാവ് പ്രേമാനന്ദിനെതിരെയാണ് ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്. സ്ഥലം മാറി പോയപ്പോൾ ഓഫീസിൽ ശുദ്ധികലശം നടത്തണമെന്ന് പ്രേമാനന്ദൻ ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയിൽ പറയുന്നു. എസ്സി/എസ്ടി കമ്മീഷനും കൻ്റോമെൻ്റ് പൊലീസിനുമാണ് പരാതി നൽകിയത്. പരാതി പൊലീസ് പരിശോധിച്ച് വരികയാണ്.