വടക്കൻ വീരഗാഥ വീണു, ഛോട്ടാ മുംബൈക്ക് മുന്നില്‍ ആ മൂന്ന് മലയാളം പടങ്ങള്‍
റിലീസുകള്‍ മാത്രമല്ല റീ റിലീസ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയില്‍ ആഘോഷിക്കപ്പെടാറുണ്ട്. ഏറ്റവുമൊടുവില്‍ വീണ്ടും എത്തിയ മലയാള ചിത്രം ഛോട്ടാ മുംബൈയാണ്.ഛോട്ടാ മുംബൈ ആകെ 3.80 കോടി രൂപയാണ്. റീ റീലിസില്‍ കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ മലയാളം ചിത്രങ്ങള്‍ ഏതെന്ന് പരിശോധിക്കുന്നത് കൗതുകരമായിരിക്കും.
1. ദേവദൂതൻ- 5.4 കോടി 2. സ്ഫടികം- 4.95 കോടി 3. മണിച്ചിത്രത്താഴ്- 4.6 കോടി 4. ഛോട്ടാ മുംബൈ- 3.80 കോടി 5. ഒരു വടക്കൻ വീരഗാഥ- 1.60 കോടി 6. വല്ല്യേട്ടൻ- 95 ലക്ഷം
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ- ഛോട്ടാ മുംബൈ. എന്നാല്‍ അത് അത്രയും എന്റര്ടെയ്ന്മെന്റ് വാല്യു ഉള്ള ഒന്നായിരുന്നു. ബെന്നി പി നായരമ്ബലമായിരുന്നു ചിത്രത്തിന്റെ രചയിതാവ്. മിഴിവുറ്റ കഥാപാത്രങ്ങളും രസകരമായ കഥാസന്ദര്‍ഭങ്ങളും ചിത്രത്തില്‍ ആവോളം ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ എത്തി. മോഹന്‍ലാല്‍ തല എന്ന് കൂട്ടുകാര്‍ വിളിക്കുന്ന വാസ്കോ ഡ ഗാമ ആയപ്പോള്‍ നടേശന് എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത് കലാഭവന്‍ മണി ആയിരുന്നു.
ഭാവന ആയിരുന്നു നായികയായി എത്തിയത്. സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്, ബിജുക്കുട്ടന്, സായ് കുമാര്‍, രാജന് പി ദേവ്, വിനായകന്, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന് ഹനീഫ, ഭീമന് രഘു, വിജയരാഘവന്, ബാബുരാജ്, സനുഷ, ഗീത വിജയന്, രാമു, കുഞ്ചന്‍, നാരായണന്‍കുട്ടി, സന്തോഷ് ജോഗി, ബിജു പപ്പന്, കൊച്ചുപ്രേമന്, നിഷ സാരംഗ്, ഷക്കീല തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.