50 മെഗാപിക്സല്‍ ക്യാമറ, 5500 എംഎഎച്ച് ബാറ്ററി, വിവോ വൈ400 പ്രോ 5ജി ഇന്ത്യയില്‍; എവിടെ നിന്ന് വാങ്ങിക്കാം?
ദില്ലി: വിവോയുടെ പുതിയ സ്മാർട്ട്ഫോണായ വിവോ വൈ400 പ്രോ 5ജി (Vivo Y400 Pro 5G) ഇന്ത്യൻ വിപണിയില്‍ എത്തി. കമ്ബനിയുടെ Y400 പരമ്ബരയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണ്‍ ആണിത്.വിവോ വൈ400 പ്രോ 5ജിയുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 24,999 രൂപയും 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയുമാണ് വില. വൈ400 പ്രോ 5ജി ഫ്രീസ്റ്റൈല്‍ വൈറ്റ്, ഫെസ്റ്റ് ഗോള്‍ഡ്, നെബുല പർപ്പിള്‍ നിറങ്ങളില്‍ ലഭ്യമാണ്. ജൂണ്‍ 27 മുതല്‍ ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണ്‍, ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യ ഓണ്‍ലൈൻ സ്റ്റോർ, ഓഫ്ലൈൻ സ്റ്റോറുകള്‍ എന്നിവയില്‍ ഈ ഫോണ്‍ ലഭ്യമാകും.
വിവോ വൈ400 പ്രോ 5ജി ഫോണിന്റെ പ്രീ-ബുക്കിംഗ് കമ്ബനി ആരംഭിച്ചു. എസ്ബിഐ കാർഡ്, ഡിപിഎസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ കാർഡ്, ഫെഡറല്‍ ബാങ്ക് ഇടപാടുകളില്‍ 10 ശതമാനം ക്യാഷ്ബാക്കും 10 മാസം വരെ സീറോ ഡൗണ്‍ പേയ്മെന്റും ലോഞ്ച് ഓഫറുകളില്‍ ഉള്‍പ്പെടുന്നു.
വിവോ വൈ400 പ്രോ 5ജി ഫോണിന് 6.77 ഇഞ്ച് 120 ഹെര്‍ട്സ് 3ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലേ ലഭിക്കുന്നു. 2392 x 1080 പിക്സല്‍ റെസല്യൂഷൻ, 20:9 വീക്ഷണാനുപാതം, 120 ഹെര്‍ട്സ് റീഫ്രെഷ് നിരക്ക്, 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുണ്ട്. 32 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയാണ് ഈ ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവർത്തിക്കുന്നത്. 5,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്.
വിവോ വി400 പ്രോ 5ജിയില്‍ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ഈ ഫോണില്‍ മാലി-ജി615 എംസി2 ജിപിയു ഉള്ള 2.5 ജിഗാഹെര്‍ട്സ് വരെ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രോസസർ ലഭിക്കുന്നു. 8 ജിബി LPDDR4X റാമും 128 ജിബാ / 256 ജിബി യുഎഫ്സ്2.2 സ്റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച്ഒഎസ് 15-ല്‍ ആണ് ഈ ഫോണ്‍ പ്രവർത്തിക്കുന്നത്. 90 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്.
ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കില്‍, f/1.79 അപ്പേർച്ചറും ഒഐഎസ് പിന്തുണയുമുള്ള 50-മെഗാപിക്സല്‍ പ്രൈമറി സോണി ഐഎംഎക്സ് 882 ക്യാമറയും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സല്‍ ഡെപ്ത് ക്യാമറയും ഈ ഫോണില്‍ ഉണ്ട്. അതേസമയം, സെല്‍ഫിക്കും വീഡിയോ കോളിംഗിനും f/2.45 അപ്പേർച്ചറുള്ള 32-മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ നല്‍കിയിട്ടുണ്ട്. അളവുകളെക്കുറിച്ച് പറയുമ്ബോള്‍, ഈ ഫോണിന്റെ നീളം 163.72 mm, വീതി 75 mm, കനം 7.49 mm (നെബുല പർപ്പിള്‍) / 7.72 mm (ഫെസ്റ്റ് ഗോള്‍ഡ്) കൂടാതെ ഭാരം 182 ഗ്രാം ആണ്. കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 5ജി, ഡ്യുവല്‍ 4ജി VoLTE, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ഉള്‍പ്പെടുന്നു. സുരക്ഷയ്ക്ക് ഈ ഫോണിന് ഐപി65 റേറ്റിംഗാണുള്ളത്.